ADVERTISEMENT

ജക്കാർത്ത∙ ഏഷ്യ കപ്പ് ഹോക്കി സൂപ്പർ ഫോർ മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യയ്ക്കു മധുരപ്രതികാരം. മനോഹരമായ 2 ഫീൽഡ് ഗോളുകളിലൂടെ 2–1നാണ് ഇന്ത്യയുടെ വിജയം. പൂൾ മത്സരത്തിൽ ജപ്പാൻ 5–2ന് ജയിച്ചിരുന്നു. 

മൻജീത് (8–ാം മിനിറ്റ്), പവൻ രാജ്ഭർ (35–ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്കു വേണ്ടി ഗോൾ നേടിയത്. 18‍–ാം മിനിറ്റിൽ പെനൽറ്റി കോർണറിലൂടെ തകുമ നിവ ജപ്പാന്റെ ആശ്വാസ ഗോ‍ൾ കുറിച്ചു. 

മറ്റൊരു സൂപ്പർ ഫോർ മത്സരത്തിൽ ദക്ഷിണ കൊറിയയും മലേഷ്യയും 2–2നു പിരിഞ്ഞു. ഇന്ന് മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.

English Summary: Asia cup Hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com