ADVERTISEMENT

ലുസേൻ (സ്വിറ്റ്സർലൻഡ്) ∙ ഫുട്സാൽ, ട്വന്റി20 ക്രിക്കറ്റ്, റഗ്ബി സെവൻസ്, 3x3 ബാസ്കറ്റ്ബോൾ എന്നിവയുടെ വഴിയേ ഹോക്കിയും! 2014ലെ യൂത്ത് ഒളിംപിക്സിൽ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ട ഹോക്കി ഫൈവ്‌സ് ആദ്യമായി രാജ്യാന്തര വേദിയിലേക്ക്. രാജ്യാന്തര ഹോക്കി ഫൈവ്സ് ചാംപ്യൻഷിപ്പിന് സ്വിറ്റ്സർലൻഡിൽ ഇന്നു തുടക്കം. ഇന്ത്യൻ പുരുഷ ടീം ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടും. തുടർന്ന് ഇന്ത്യ – പാക്കിസ്ഥാൻ മത്സരവും ഇന്നു നടക്കും.

നാളെ മലേഷ്യ, പോളണ്ട് ടീമുകളെയും ഇന്ത്യ നേരിടണം. നാളെത്തന്നെയാണ് ഫൈനലും. ഇന്ത്യയുടെ വനിതാ ടീമും ചാംപ്യൻഷിപ്പിനുണ്ട്. ഇന്ന് യുറഗ്വായ്, പോളണ്ട്, നാളെ സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ത്യൻ വനിതാ ടീമിന്റെ എതിരാളികൾ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം കാണാം.

∙ ഒരു ടീമിൽ 5 പേർ; 20 മിനിറ്റ് മത്സരം

ഗോൾകീപ്പർ ഉൾപ്പെടെ 5 പേരാണ് ഒരു ടീമിൽ കളിക്കുക. 10 മിനിറ്റു വീതമുള്ള 2 പകുതികളിലാണു മത്സരം. സാധാരണ ഹോക്കി ഫീൽഡിന്റെ പകുതി വലുപ്പമേ ഫൈവ്സ് ഫീൽഡിനുണ്ടാകൂ. സാധാരണ ഹോക്കിയിൽ ‘ഡി’ ഏരിയയിൽനിന്നു വേണം ഗോൾ നേടാനെങ്കിൽ ഫൈവ്സിൽ ഫീൽഡിന്റെ എവിടെനിന്നും ഗോളടിക്കാം.

പെനൽറ്റി കോർണറുകൾക്കു പകരം ഗോൾകീപ്പറെ മുന്നിൽ നിർത്തിയുള്ള ഷൂട്ടൗട്ടും ഫൈവ്സിന്റെ പ്രത്യേകതയാണ്. പന്ത് ഫീൽഡിനു പുറത്തുപോയാൽ ഫ്രീ ഹിറ്റിലൂടെ മത്സരം പുനരാരംഭിക്കുന്ന പതിവും ഫൈവ്‌സിനില്ല. പകരം, അരികത്തുള്ള ബൗണ്ടറി ബോർഡിലിടിച്ച് പന്തു തിരികെ കളത്തിലെത്തിയാൽ മത്സരം തുടരാം.  

Content Highlight: Fives hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com