കാൻഡിഡേറ്റ്സ് ചെസ്സ്: നകാമുറയ്ക്കു ജയം

nakamura
നകാമുറ
SHARE

മഡ്രിഡ്∙ പത്തൊൻപതാം ജന്മദിനത്തിൽ അപകടകരമായ കളി സമനിലയുടെ കരയ്ക്കെത്തിച്ച് പുതുമുഖ പ്രതിഭ അലി റേസ ഫിറൂസ്ജ; ആദ്യ റൗണ്ടിലെ തോൽവിയിൽ പതറാതെ രണ്ടാം കളിയിൽ വിജയത്തോടെ തിരിച്ചുവന്ന അമേരിക്കൻ താരം ഹികാരു നകാമുറ; നേർക്കുനേർ പോരാട്ടത്തിനിറങ്ങിയ മുൻനിരക്കാരായ ഫാബിയാനോ കരുവാന–യാൻ നീപോംനീഷി മത്സരത്തിലെ ആവേശകരമായ സമനില– 2023ലെ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് സംഭവബഹുലമായിരുന്നു. രണ്ടു റൗണ്ടുകൾക്കു ശേഷം അമേരിക്കൻ താരം ഫാബിയാനോ കരുവാനയും കഴിഞ്ഞ ലോക ചാംപ്യൻഷിപ് ഫൈനലിസ്റ്റ് യാൻ നീപോംനീഷിയുമാണ് ഒന്നര പോയിന്റുമായി മുന്നിൽ. 

ജന്മദിനത്തിൽ കളിക്കാനിറങ്ങിയ അലി റേസയ്ക്ക് ആദ്യ റൗണ്ടിനെക്കാൾ കടുപ്പമായിരുന്നു രണ്ടാം റൗണ്ട്. കളിയുടെ അന്ത്യഘട്ടം വരെ മുൻതൂക്കം നിലനിർത്തിയ റിച്ചഡ് റാപ്പോർട്ട് ഒടുവിൽ സമനില വഴങ്ങി. 

English Summary: Candidates R2: Nakamura bounces back

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS