ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന്റെ ദീപശിഖാ പ്രയാണത്തിനു വർണാഭമായ തുടക്കം. ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഫിഡെ പ്രസിഡന്റ് അർകാഡി ഡോർകോവിച്ചി‌ൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങിയ ദീപശിഖ മുൻ ലോക ചെസ് ചാംപ്യൻ വിശ്വനാഥൻ ആനന്ദിനു കൈമാറി.

രാജ്യത്തെ 75 നഗരങ്ങളിലൂടെ 40 ദിവസം ദീപശിഖാ പ്രയാണം നടക്കും. ഇന്ത്യ ചരിത്രത്തിലാദ്യമായി ആതിഥേയരാകുന്ന ചെസ് ഒളിംപ്യാഡ് രാജ്യത്തിന് അഭിമാനമായി മാറുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘നമ്മുടെ രാജ്യത്തു ജൻമം കൊണ്ട ഒരു കായികരൂപം ഇന്നു ലോകമെങ്ങുമെത്തിയിരിക്കുന്നു. അതിന്റെ തിളക്കം ആഘോഷിക്കാൻ, ജൻമനാട് ആതിഥ്യം വഹിക്കാൻ തയാറെടുക്കുന്നു. ഇത് ഏറെ അഭിമാനകരമായ നിമിഷമാണ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കായികമന്ത്രി അനുരാഗ് ഠാക്കൂർ, ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി. ലേ, ശ്രീനഗർ, ജയ്പുർ, സൂറത്ത്, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, പോർട്ട് ബ്ലെയർ, കന്യാകുമാരി എന്നിവിടങ്ങളിലും കേരളത്തിൽ തൃശൂരിലും പ്രയാണമായി എത്തുന്ന ദീപശിഖ ഒളിംപ്യാഡ് വേദിയായ ചെന്നൈ മഹാബലിപുരത്താണു സമാപിക്കുക. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിംപ്യാഡ്. 

English Summary:PM Modi Flags Off Historic Torch Relay For 44th Chess Olympiad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com