മോൺട്രിയൽ ∙ ഫോർമുല വൺ കനേഡിയൻ ഗ്രാൻപ്രിയിലും ജയം നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പന്. കഴിഞ്ഞ ആറു മത്സരങ്ങളിൽ അഞ്ചിലും ജയിച്ചു കിരീടക്കുതിപ്പു തുടരുകയാണു റെഡ് ബുൾ താരം. സർക്യൂട്ട് ഗില്ലെസ് വില്ലെന്യൂവിൽ പോളിൽ നിന്നു വളരെ സുരക്ഷിതമായി മുന്നേറിയിരുന്ന വേർസ്റ്റപ്പനു 49ാം ലാപ്പിൽ സർക്യൂട്ടിൽ വന്ന സേഫ്റ്റി കാർ ഭീഷണിയായി.
70 ലാപ് മത്സരത്തിൽ 16 ലാപ് അവശേഷിക്കെയാണു മത്സരം പുനരാരംഭിച്ചത്. പുതിയ ടയറിൽ മത്സരം പുനരാരംഭിച്ച ഫെറാറിയുടെ കാർലോസ് സെയ്ൻസ് വെല്ലുവിളി ഉയർത്തിയെങ്കിലും വേർസ്റ്റപ്പന്റെ വിജയം തടയാനായില്ല. മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടൻ 3–ാം സ്ഥാനത്തെത്തി.
Content Highlights: Canadian Grand Prix, Max Verstappen