അമ്പോ, സ്വർണം! അമ്പെയ്ത്ത് ലോകകപ്പിൽ അഭിഷേക്–ജ്യോതി സഖ്യത്തിനു സ്വർണം

abhishek-jyothi
ജ്യോതിയും അഭിഷേകും
SHARE

പാരിസ് ∙ അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്കു സുവർണനേട്ടം സമ്മാനിച്ച് അഭിഷേക് വർമ–ജ്യോതി സുരേഖ വെന്നം സഖ്യം. ലോകകപ്പ് സ്റ്റേജ് ത്രീയിലെ കോംപൗണ്ട് മിക്സ്ഡ് ടീം ഇനത്തിലാണ് ഇരുവരും സ്വർണം നേടിയത്. ഫൈനലിൽ ഫ്രഞ്ച് താരങ്ങളായ ജീൻ ബോൾഷിനെയും സോഫി ഡോഡ്മോണ്ടിനെയും ഇന്ത്യൻ സഖ്യം തോൽപിച്ചു (152–149). ഇത്തവണ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. 

പിന്നാലെ വ്യക്തിഗത വിഭാഗത്തിൽ ജ്യോതി വെള്ളിയും നേടി. ജർമനിയുടെ എല്ല ഗിബ്സനോട് ഷൂട്ടോഫിലാണ് ജ്യോതി കീഴടങ്ങിയത്. ഇരുവരും 10 പോയിന്റ് നേടിയെങ്കിലും ടാർഗറ്റ് ബോർഡിലെ സെന്ററിനോട് കൂടുതൽ അടുത്ത് ഉന്നം കണ്ടെത്തിയ താരമെന്ന നിലയിൽ എല്ല സ്വർണം നേടുകയായിരുന്നു. 

ഡൽഹി താരം അഭിഷേകും ആന്ധ്രപ്രദേശ് താരം ജ്യോതിയും ചേർന്ന് കഴിഞ്ഞ വർഷം ലോകകപ്പിൽ വെള്ളി നേടിയിരുന്നു. ഇന്ന് ഒരു സ്വർണ പ്രതീക്ഷ കൂടി ഇന്ത്യയ്ക്കുണ്ട്. വിമൻസ് റീകർവ് ടീം ഫൈനലിൽ ഇന്ത്യൻ ടീം ചൈനീസ് തായ്പേയിയെ നേരിടും.

English Summary: Archery World Cup: Archers Abhishek, Jyothi bask in golden glow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS