ADVERTISEMENT

ലണ്ടൻ∙ ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ യുഎസ് സുപ്രിം കോടതി വിധിക്കെതിരെ വനിതാ കായികതാരങ്ങള്‍. യുഎസ്എ പിന്നിലേയ്ക്കാണ് നടക്കുന്നതെന്ന് ടെന്നിസ് താരം കോക്കോ ഗോഫ് വിമര്‍ശിച്ചു.  

വിംമ്പിള്‍ഡന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഗര്‍ഭഛിദ്രത്തിനെതിരായ വിധിയെ കോക്കൊ ഗോഫ് വിമര്‍ശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുൻപു നീതി നേടിയെടുക്കാന്‍ പോരാടിയവരെക്കുറിച്ച് നിരാശതോന്നുന്നുവെന്നും പതിനെട്ടുകാരി ഗോഫ് പ്രതികരിച്ചു.  സ്ത്രീകളുെട അവകാശം ഹനിക്കുന്ന ക്രൂരമായ തീരുമാനമെന്നു ഫുട്ബോള്‍ താരം മേഗന്‍ റപീനോ പ്രതികരിച്ചു. സ്ത്രീകള്‍ക്കുമേല്‍ അധികാരവും നിയന്ത്രണവും ഉറപ്പിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ബാസ്ക്കറ്റ് ബോള്‍ ഇതിഹാസം ലിബ്രോണ്‍ ജെയിംസും വിമര്‍ശിച്ചു. വനിത സോക്കര്‍ ലീഗ്, ബാസ്ക്കറ്റ് ബോള്‍ താരങ്ങളും വിധിക്കെതിരെ രംഗത്തെത്തി. 

ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ട്  50 വർഷം മുൻപിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. ഗർഭഛിദ്രം അനുവദിക്കുന്നതില്‍ ഇനി തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും. 

 

English Summary: Coco Gauff denounces US anti-abortion laws which will ‘fuel’ her Wimbledon charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com