ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യ ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യദിനം മലയാളി താരം എച്ച്.എസ്. പ്രണോയിക്കു മുന്നേറ്റം. മലേഷ്യൻ താരം ഡാരെൻ ലിയുവിനെ 3 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ പ്രണോയ് കീഴടക്കി. സ്കോർ: 21-14, 17-21, 21-18. മത്സരം 62 മിനിറ്റ് നീണ്ടു. ചൈനീസ് തായ്പേയ് താരം ചൗ ടിയെനാണ് അടുത്ത റൗണ്ടിൽ പ്രണോയിയുടെ എതിരാളി.

അതേസമയം പുരുഷ സിംഗിൾസിൽ, സമീർ വർമയും ബി. സായ്പ്രണീതും ആദ്യമത്സരം തോറ്റു പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി.  വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ– എൻ. സിക്കി റെഡ്ഡി സഖ്യവും തോറ്റു പുറത്തായി. ജപ്പാന്റെ നാമി മറ്റ്സുയാമ– ചിഹാരു ഷിഡ സഖ്യത്തോടാണ് തോറ്റത്. സ്കോർ: 15-21, 11-21.

 

English Summary: Malaysia open super 750 badminton; HS Prannoy wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com