ADVERTISEMENT

ന്യൂഡൽഹി ∙ ഈ മാസം15നു യുഎസിൽ ആരംഭിക്കുന്ന ലോക അത്‍ലറ്റിക് ചാംപ്യൻഷിപ്പിനുളള 22 അംഗ ഇന്ത്യൻ ടീമിൽ 9 പേർ മലയാളികൾ. എം.ശ്രീശങ്കർ, വൈ.മുഹമ്മദ് അനീസ് (ലോങ്ജംപ്), എം.പി.ജാബിർ (400മീ. ഹർഡിൽസ്), അബ്ദുല്ല അബൂബക്കർ, എൽദോസ് പോൾ (ട്രിപ്പിൾ ജംപ്) എന്നിവർ വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുമ്പോൾ നോഹ നിർമൽ ടോമും വൈ.മുഹമ്മദ് അനസും മുഹമ്മദ് അജ്‍മലും 4–400 മീറ്റർ പുരുഷ റിലേ ടീമിൽ അംഗങ്ങളാണ്. ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബിനെ റിലേ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പരുക്ക് ഭേദമായില്ലെങ്കിൽ മറ്റൊരാളെ പരിഗണിക്കുമെന്നു അത്‌ലറ്റിക് ഫെഡറേഷൻ (എഎഫ്ഐ) വ്യക്തമാക്കിയിട്ടുണ്ട്. വനിതാ ടീമിൽ മലയാളികൾ ആരുമില്ല. 

ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര നയിക്കുന്ന ടീമിൽ 17 പുരുഷ താരങ്ങളും 5 വനിതകളുമാണുള്ളത്. തമിഴ്നാട് ലോങ്ജംപർ ജെസ്വിൻ ആൽഡ്രിൻ ലോക ചാംപ്യൻഷിപ് യോഗ്യത നേടിയിരുന്നെങ്കിലും ടീമിലേക്കു പരിഗണിച്ചില്ല. ഉത്തേജക പരിശോധനയ്ക്കു വിധേയയാകാതെ ‘മുങ്ങി’ നടന്നു വിവാദം സൃഷ്ടിച്ച മഹാരാഷ്ട്ര അത്‍ലീറ്റ് ഐശ്വര്യ മിശ്രയും ടീമിലുണ്ട്. എന്നാൽ, ഉത്തേജക പരിശോധനയ്ക്കും ട്രയൽസിനും ശേഷമേ ഐശ്വര്യയുടെ പങ്കാളിത്തം ഉറപ്പിക്കൂവെന്ന് എഎഫ്ഐ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com