ADVERTISEMENT

സിംഗപ്പുർ ∙ തിരിച്ചുവരവിന്റെ തകർപ്പൻ അടയാളങ്ങളുമായി സൈന നെഹ്‌വാൾ സിംഗപ്പുർ ഓപ്പൺ ബാഡ്മിന്റൻ ക്വാർട്ടർ ഫൈനലിൽ. ചൈനയുടെ ലോക 9–ാം നമ്പർ താരം ഹി ബിങ് ജിയാവോയെ സൈന കീഴടക്കി. സ്കോർ: 21-19,11-21, 21-17. 

പരുക്കും പ്രശ്നങ്ങളും കാരണം കഴിഞ്ഞ കുറെക്കാലമായി മങ്ങിയ ഫോമിലായിരുന്ന മുപ്പത്തിരണ്ടുകാരി സൈന ഒരു സൂപ്പർ 500 ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിലെത്തുന്നത് രണ്ടര വർഷത്തിനിടെ ആദ്യമായാണ്. 

വനിതാ സിംഗിൾസിൽ പി.വി. സിന്ധുവും പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയും ക്വാർട്ടറിലെത്തി. വിയറ്റ്നാം താരം തുയ് ലിൻ ഗുയെനെ 19-21, 21-19, 21-18നു തോൽപിച്ചാണ് പി.വി.സിന്ധു മുന്നേറിയത്.  ലോക 4–ാം നമ്പർ ചൈനീസ് തായ്‌പേയ് താരം ചൗ ടിയെൻ ചെന്നിനെ 14-21, 22-20, 21-18നു തോൽപിച്ചാണ് പ്രണോയ് ക്വാർട്ടറിലെത്തിയത്. 

പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ. അർജുനും ധ്രുവ് കപിലയും മലേഷ്യയുടെ ഗോഗ് സീ ഫെയ്– നൂർ ഇസ്സുദ്ദീൻ സഖ്യത്തെ തോൽപിച്ചു (18-21, 24-22, 21-18). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com