ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ വനിതാ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ന്റെ പരാതിയിൽ ഇടപെട്ടതായി ബോക്സിങ് ഫെ‍ഡറേഷൻ ഓഫ് ഇന്ത്യ (ബിഎഫ്ഐ). ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിനൊരുങ്ങുന്ന താൻ അധികൃതരില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാണ് ലവ്‍ലിന സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.

ല‍വ്‍ലിനയുടെ പരിശീലക സന്ധ്യ ഗുരുങ്ങിന് അക്രഡിറ്റേഷനില്ലാത്തതിനാൽ കോമൺവെൽത്ത് ഗെയിംസ് വില്ലേജിൽ പ്രവേശിപ്പിച്ചിരുന്നില്ല. മറ്റൊരു പരിശീലക അമേ കോലേക്കറിനെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയില്ല. ഇതിനു പിന്നാലെയാണ് ബോക്സിങ് താരം സമൂഹമാധ്യമത്തിൽ പരാതി ഉന്നയിച്ചത്.

തുടർച്ചയായി അധികൃതർ ഉപദ്രവിക്കുകയാണെന്നും കടുത്ത മാനസിക പീഡനമാണു നേരിടുന്നതെന്നും ലവ്‍ലിന പ്രതികരിച്ചു. ലോകചാംപ്യൻഷിപ്പിലും ഇതേ അവസ്ഥയായിരുന്നെന്നും കോമൺവെൽത്ത് ഗെയിംസിൽ മെ‍ഡൽ നേടുന്നതിനായി പൊരുതുമെന്നും താരം വ്യക്തമാക്കി. ലവ്‍ലിനയുടെ പരിശീലകയ്ക്ക് ഡെലിഗേറ്റ് യാത്രയും താമസവും ഒരുക്കിയതായി ബിഎഫ്ഐ പിന്നാലെ അറിയിച്ചു. ‘‘ലവ്‍ലിനയുടെ പരിശീലക സന്ധ്യ ഗുരുങ് പരിശീലക ക്യാംപിലുണ്ടായിരുന്നു. ഇന്ത്യൻ ഒളിംപിക് അസോസിയേഷനുമായി ഇക്കാര്യം ചർച്ച ചെയ്തുവരികയാണ്.’

‘‘സന്ധ്യ ഗുരുങ്ങിന് ബർമിങ്ങാമിൽ ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമാകാൻ സാധിക്കും. ആകെ താരങ്ങളുടെ സംഘത്തിന്റെ 33 ശതമാനം സപ്പോർട്ടിങ് സ്റ്റാഫിനെ ഉൾപ്പെടുത്താനാണ് അനുമതിയുള്ളത്. ബിഎഫ്ഐയ്ക്ക് എട്ട് പുരുഷന്‍മാരും നാല് സ്ത്രീകളുമുള്ള സംഘത്തിൽ നാല് സപ്പോർട്ടിങ് സ്റ്റാഫിനെ മാത്രമേ ഉൾപ്പെടുത്താനാകൂവെന്നും’’– ബിഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.

English Summary: Boxing Federation of India responds to harassment allegations by Lovlina Borgohain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com