വീണ്ടും റെക്കോർഡ്; ഇന്ത്യൻ ജൂനിയർ റിലേ ടീമിന് വെള്ളി

Mail This Article
×
കാലി (കൊളംബിയ) ∙ അണ്ടർ–20 ലോക അത്‌ലറ്റിക്സ് മിക്സ്ഡ് റിലേയിൽ ഏഷ്യൻ റെക്കോർഡ് വീണ്ടും മെച്ചപ്പെടുത്തിയ ഇന്ത്യൻ ജൂനിയർ ടീമിനു വെള്ളിമെഡൽ. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങുന്ന ടീം 3 മിനിറ്റ് 17.67 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 3 മിനിറ്റ് 17.69 സെക്കൻഡിൽ യുഎസ്എ സ്വർണം നേടി. ജമൈക്കയ്ക്കാണ് വെങ്കലം (3:19.98).
ഹീറ്റ്സിൽ തങ്ങൾ കുറിച്ച 3 മിനിറ്റ് 19.62 സെക്കൻഡിന്റെ ഏഷ്യൻ റെക്കോർഡാണ് ഇന്ത്യൻ ടീം ഒരു ദിവസത്തിനകം തിരുത്തിയത്. ജൂനിയർ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയവും ഇന്ത്യൻ താരങ്ങളുടെ പേരിലായി. കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ നേട്ടം മെച്ചപ്പെടുത്താനും ഇന്ത്യയ്ക്കായി. ശ്രീധർ, പ്രിയ, കപിൽ എന്നിവർ ആ ടീമിലുമുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.