ADVERTISEMENT

ന്യൂഡൽഹി∙ 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റും ബ്രേക്ക് ഡാൻസിങ്ങും മത്സര ഇനമാക്കാൻ ആലോചന. ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും (ഐഒസി) ലൊസാഞ്ചലസ് സംഘാടക സമിതിയും ഔദ്യോഗികമായി ക്ഷണിച്ചു. പുതിയതായി 9 മത്സര ഇനങ്ങൾ ഉൾപ്പെടുത്താനാണ് ആലോചന.

ബേസ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, കരാട്ടെ, കിക്ക് ബോക്സിങ്, സ്ക്വാഷ്, മോട്ടർ സ്പോർട്സ് എന്നിവയാണ് ഒളിംപിക്സിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്ന മറ്റ് ഇനങ്ങൾ. 1900 പാരിസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സര ഇനമായിരുന്നു. ഗ്രേറ്റ് ബ്രിട്ടനും ഫ്രാൻസും മാത്രമായിരുന്നു അന്നു ക്രിക്കറ്റിൽ മത്സരിച്ചത്.

Content Highlight: Cricket and Breakdancing shortlisted for olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com