‘ഒരു ഐറിഷ് പെൺകുട്ടി വീണ് കാലൊടിഞ്ഞതൊഴിച്ചാൽ പൊതുവെ സമാധാനപരമായിരുന്നു ബെർമുഡ പാർട്ടി. 2006 ടൂറിൻ ഒളിംപ്യാഡിൽ നടന്നതുപോലൊന്നും ഉണ്ടായില്ലല്ലോ. ചില കളിക്കാരെ അബോധാവസ്ഥയിലും അർധബോധാവസ്ഥയിലും താമസിക്കുന്ന ഹോട്ടലിലെത്തിക്കേണ്ടിവന്നതൊഴിച്ചാൽ’’– ലോക ചെസ് ഒളിംപ്യാഡിൽ പതിവുള്ള, വിശ്രമദിനത്തലേന്നത്തെ ‘ബെർമുഡ പാർട്ടി’ വലിയ അലമ്പില്ലാതെ കഴിഞ്ഞുകിട്ടിയ ആശ്വാസത്തിലായിരുന്നു സംഘാടകർ. ചെസിൽ പാർട്ടിയോ? മദ്യപാനമോ? കയ്യാങ്കളിയോ?– അദ്ഭുതപ്പെടേണ്ട. അതും അതിലപ്പുറവും സംഭവിച്ചിട്ടുണ്ട് ബെർമുഡ പാർട്ടികളിൽ. എന്താണ് ബെർമുഡ പാർട്ടി? രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന ലോക ചെസ് ഒളിംപ്യാഡിൽ കളി ഹരമാക്കാൻ ആഫ്രിക്കൻ, കരീബിയൻ ടീമുകൾ ചെറു പാർട്ടികൾ സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ ബെർമുഡക്കാരനായ ജെയിംസ് ഡിൽ സഹകളിക്കാർക്കായി ഒളിംപ്യാഡ് വേദിയിൽ ഗോസ്ലിങ്സ് റം കൊണ്ടുവന്നതാണ് തുടക്കമെന്നാണ് കഥ. അനൗദ്യോഗിക പാർട്ടികൾ വളർന്നുവളർന്ന് തൊണ്ണൂറുകളിലെത്തിയപ്പോൾ അത് ഔദ്യോഗികമായി. ഇന്നത്തെ ആചാരം നാളത്തെ ശാസ്ത്രമാകാം എന്നുപറയുന്നതു പോലെ.
HIGHLIGHTS
- ചെസ് ഒളിംപ്യാഡിൽ പതിവുള്ള, വിശ്രമദിനത്തലേന്നത്തെ ‘ബെർമുഡ’ പാർട്ടിയെക്കുറിച്ച്