ആധിപത്യം തുടർന്ന് ഇന്ത്യ

HIGHLIGHTS
  • വനിതാ വിഭാഗത്തിൽ ഇന്ത്യ മുന്നിൽ; ഡി. ഗുകേഷിന് 7–ാം ജയം.
chess indian team
ഇന്ത്യൻ ബി ടീം ക്യൂബയെ നേരിടുന്നു. വലത്തുനിന്ന് ഡി. ഗുകേഷ്, നിഹാൽ സരിൻ, ആർ. പ്രഗ്നാനന്ദ, ബി. അധിബൻ. ചിത്രം: ജെ. സുരേഷ് ∙ മനോരമ
SHARE

മഹാബലിപുരം ∙ അർമീനിയയെ  തകർത്ത് അനിഷേധ്യ മുന്നേറ്റവുമായി ഇന്ത്യൻ വനിതാ എ ടീം. 7 കളികളിൽ 7 വിജയവുമായി ഡി. ഗുകേഷ്. ക്യൂബയെ വീരോചിതമായി കീഴടക്കി ഇന്ത്യ ബി ടീം. ഇന്ത്യ സിക്കെതിര വിജയവുമായി ഇന്ത്യ എ. ലോക ചെസ് ഒളിംപ്യാഡിൽ ഏഴു റൗണ്ട് പൂർത്തിയാകുമ്പോൾ ഇന്ത്യൻ ടീമുകൾ ആധിപത്യം നിലനിർത്തി.

ഓപ്പൺ വിഭാഗത്തിൽ, യുഎസിനെ സമനിലയിൽ തളച്ച അർമീനിയ 13 പോയിന്റോടെ ഒന്നാംസ്ഥാനം സ്ഥാനം നിലനിർത്തി. ഇന്ത്യ എ, ഇന്ത്യ ബി, യുഎസ് ടീമുകൾ 12 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. വനിതാ വിഭാഗത്തിൽ ഇന്ത്യൻ ടീം അനിഷേധ്യ ലീഡ് തുടരുന്നു.

 ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ എ ടീമിനു ജയം. മലയാളിയായ എസ്.എൽ. നാരായണനും അർജുൻ എരിഗാസിയും വിജയം കണ്ടു. നാരായണൻ അഭിമന്യു പുരാണിക്കിനെയും അർജുൻ അഭിജിത് ഗുപ്തയെയും തോൽപ്പിച്ചു. പി. ഹരികൃഷ്ണയും വിദിത് സന്തോഷ് ഗുജറാത്തിയും സമനില വഴങ്ങി.

ഇന്ത്യ ബി ടീം ക്യൂബയെ തോൽപിച്ചു. ഡി. ഗുകേഷും ആർ.പ്രഗ്നാനന്ദയും നിഹാൽ സരിനും വിജയം കണ്ടു. കൊനേരു ഹംപി ടോപ് ബോർഡിൽ തോൽവി വഴങ്ങിയെങ്കിലും ആർ. വൈശാലിയും താനിയ സച്ദേവും വിജയം കണ്ടതോടെ വനിതാ വിഭാഗം ഇന്ത്യ എ ടീം അസർബൈജാനെ തകർത്ത് ഒന്നാം സ്ഥാനത്തു ലീഡ് നിലനിർത്തി. ബേയ്ദുള്ളയേവ ഗോവറിനെതിരെയായിരുന്നു വൈശാലിയുടെ ജയം. 

Content Highlight: D Gukesh, Chess Olympiad, Indian chess team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}