ശ്രീശങ്കറിന്റെ ഫൗൾ: ഇന്ത്യയുടെ പരാതി വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് തള്ളി

M Sreeshankar 4th jump
ലോങ്ജംപ് ഫൈനലിലെ നാലാമത്തെ ജംപിൽ ശ്രീശങ്കറിന്റെ കാൽപാദം ടേക്ക് ഓഫ് ബോർഡിൽ (വിഡിയോ ദൃശ്യം)
SHARE

ബർമിങ്ങാം ∙ കോമൺവെൽത്ത് ഗെയിംസ് ലോങ്ജംപ് ഫൈനലിൽ മലയാളി താരം എം. ശ്രീശങ്കറിന്റെ നാലാം ജംപിൽ‌ ഫൗൾ വിളിച്ചതിനെതിരെയുള്ള ഇന്ത്യയുടെ പരാതി സംഘാടകർ തള്ളി. നാലാം ജംപിൽ കാൽപാദം ടേക്ക് ഓഫ് ബോർഡിൽ നിന്ന് ഒരു മില്ലിമീറ്റർ പുറത്തേക്കു നീങ്ങിയെന്നായിരുന്നു ഒഫിഷ്യലുകളുടെ വിധി.

ഇതിനെതിരെയാണ് ഇന്ത്യൻ അത്‍ലറ്റിക് ഫെ‍ഡറേഷൻ പരാതി നൽകിയത്. മത്സരത്തിന്റെ വിഡിയോ ദൃശ്യം പരിശോധിച്ച ശേഷമാണ് സംഘാടകർ ഇന്ത്യയുടെ പരാതി തള്ളിയത്. ടേക്ക് ഓഫ് ബോർഡിൽ സ്പർശിച്ച സമയത്ത് ഫൗളല്ലെങ്കിലും ജംപിനു ശ്രമിക്കുന്ന സമയത്ത് ശ്രീശങ്കറിന്റെ കാൽപാദം ഒരു മില്ലിമീറ്റർ പുറത്തേക്കു നീങ്ങിയെന്നു പരിശോധനയിലൂടെ കണ്ടെത്തി.

English Summary: Indian athletics contingent had officially challenged M Sreeshankar’s 4th jump

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA