ആവേശത്തിന്റെ കുതിച്ചുചാട്ടം; എൽദോസ് പോളിന്റെ സ്വർണ വിജയം ഉത്സവമാക്കി വീട്ടുകാരും നാട്ടുകാരും

Eldhose Paul Family
കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിലെ എൽദോസ് പോളിന്റെ വിജയം ബന്ധുക്കൾക്കൊപ്പം ആഘോഷിക്കുന്ന അമ്മൂമ്മ മറിയാമ്മയും അച്ഛൻ പൗലോസും (ഇരിക്കുന്നവരിൽ ഇടത്തുനിന്ന് രണ്ടാമതും മൂന്നാമതും) ചിത്രം: ജോസ് കുട്ടി പനയ്ക്കൽ ∙ മനോരമ
SHARE

കോലഞ്ചേരി (കൊച്ചി)∙  ബർമിങ്ങാമിൽനിന്നുള്ള ടിവി ദൃശ്യങ്ങൾ കാണുമ്പോൾ പാലയ്ക്കാമറ്റം കൊച്ചുതോട്ടത്തിലെ വീട്ടിൽ വികാരങ്ങൾ മാറിമറിഞ്ഞു. എൽദോസിന്റെ സുവർണനേട്ടം അന്തരീക്ഷം ആഹ്ലാദഭരിതമാക്കി. ടിവിക്കു മുന്നിൽ പ്രാർഥനയോടെ ഇരുന്ന അമ്മൂമ്മ മറിയാമ്മ വർഗീസിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു.

നാലര വയസ്സിൽ അമ്മ മറിയക്കുട്ടിയെ നഷ്ടപ്പെട്ട എൽദോസിനെ മകനെപ്പോലെ വളർത്തിയെടുത്ത മറിയാമ്മയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിനാണു വീടു സാക്ഷ്യം വഹിച്ചത്. എൽദോസിന്റെ പിതാവ് പൗലോസിന്റെ അമ്മയാണു മറിയാമ്മ.  ടിവിയിലെ സ്പോർട്സ് ചാനൽ ഓൺ ആക്കിയപ്പോൾ തന്നെ അമ്മൂമ്മ കൊച്ചുമകന്റെ മുഖം തിരഞ്ഞു തുടങ്ങി. മിന്നായം പോലെ ട്രിപ്പിൽ ജംപ് മത്സര വേദി തെളിഞ്ഞപ്പോൾ സ്പൈക്ക് അണിയുകയായിരുന്നു എൽദോസ്.

മൂന്നാമത്തെ അവസരത്തിൽ എൽദോസ് 17.03 മീറ്റർ ചാടി മുന്നിലെത്തിയതോടെ മുറിയിൽ കരഘോഷം. ഉറച്ച മെഡലിനു സ്വർണശോഭയെന്ന് ഉറപ്പായതോടെ ആഹ്ലാദം അണപൊട്ടി. പിന്നാലെ മധുരവിതരണം. റോഡിൽ പടക്കത്തിനു  തീ കൊളുത്തി.   ലഡു വിതരണത്തിന് അമ്മൂമ്മയുമെത്തിയതോടെ നാട്ടുകാർക്ക് ആവേശം കൂടി. 

English Summary: Eldhose Paul's family celebrates his gold medal win at CWG

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA