ADVERTISEMENT

ന്യൂഡൽഹി ∙ കായികതാരങ്ങൾ കൈവരിച്ച വിസ്മയ നേട്ടങ്ങൾ രാജ്യത്തിന്റെ 75–ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിളക്കം വർധിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസി‍ൽ പങ്കെടുത്ത ഇന്ത്യൻ ടീമിനു നൽ‌കിയ സ്വീകരണച്ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ.

അത്‍ലറ്റിക്സ് മുതൽ ലോൺ ബോൾസ് വരെ കൂടുതൽ മത്സരയിനങ്ങളി‍ൽ കരുത്തു കാട്ടാൻ ഇത്തവണ ഇന്ത്യൻ താരങ്ങൾക്കു കഴിഞ്ഞു. 31 അത്‍ലീറ്റുകൾ കരിയറിലെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയത് രാജ്യത്തെ കായികരംഗത്തിന്റെ വളർച്ചയാണ് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾക്കും പരിശീലകർക്കുമാണ് ഇന്നലെ സ്വീകരണം നൽകിയത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ, സഹമന്ത്രി നിതിഷ് പ്രാമാണിക് എന്നിവരും പങ്കെടുത്തു. 22 സ്വർണമടക്കം 61 മെഡലുകൾ നേടിയ ഇന്ത്യ ഗെയിംസിൽ 4–ാം സ്ഥാനത്തായിരുന്നു.

English Summary: PM Modi interacts with medal winners of CWG 2022 at his residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com