സംസ്ഥാന ക്ലബ് അത്‌ലറ്റിക്സിൽ ‘ശ്രീലങ്കൻ’ സ്വർണം

vishal-dev-mith
വിശാൽ ദേവ് മിത്ത്
SHARE

തേഞ്ഞിപ്പലം (മലപ്പുറം)∙ മിന്നലോട്ടത്തിനൊടുവിൽ പൊന്നും കൊണ്ടു പോയത് ഒരു ശ്രീലങ്കൻ സ്വദേശി. അതും നല്ല മണി മണി പോലെ മലയാളം പറയുന്നൊരു പയ്യൻ!. സംസ്ഥാന ക്ലബ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ 20 വയസ്സിനു താഴെയുള്ളവരുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ വിശാൽ ദേവ് മിത്ത് ആണ് ആ ‘വിദേശി’. 

കൊളംബോ സ്വദേശിയാണ് വിശാൽ. അച്ഛൻ ചാമര ജയമ്പതി. അമ്മ തെരേസ ഇലങ്കകകെ. ഇന്നലെ മത്സരിച്ചത് തൃശൂർ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനു വേണ്ടി. ഇവിടെ ബികോം 2–ാം വർഷ വിദ്യാർഥിയാണ്. 

ഇരിങ്ങാലക്കുടയിൽനിന്ന് വർഷങ്ങൾക്കു മുൻപ് ശ്രീലങ്കയിലേക്കു കുടിയേറിയതാണ് അമ്മ തെരേസയുടെ കുടുംബം. തെരേസ ശ്രീലങ്കയിൽ തന്നെയാണ് ജനിച്ചത്. പിതാവ് പൂർണമായും ശ്രീലങ്കക്കാരനാണ്. 9 വർഷം മുൻപ് കുടുംബം തിരിച്ചെത്തി.  ശ്രീലങ്കൻ പൗരത്വമുള്ള വിശാലും അമ്മയും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.

English Summary: Vishal Dev Mith got gold in State Club Athletics

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}