റായ്പുർ ∙ പ്രഫഷനൽ ബോക്സിങ്ങിലെ ‘കാട്ടുപോരിലും’ വിജേന്ദർ സിങ്ങിനു ജയം. റായ്പുരിലെ ബൽബീർ സിങ് ജുനേജ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഘാന താരം എലിയാസ് സുല്ലെയ്ക്കെതിരെ വിജേന്ദർ നോക്കൗട്ട് വിജയം കുറിച്ചു. 19 മാസങ്ങൾക്കു ശേഷമാണ് വിജേന്ദർ വീണ്ടും ഇടിക്കൂട്ടിലിറങ്ങിയത്.
‘ജംഗ്ൾ റംബ്ൾ’ എന്നു പേരിട്ട മത്സരത്തിന്റെ രണ്ടാം റൗണ്ടിലാണ് വിജേന്ദർ എതിരാളിയെ ഇടിച്ചു വീഴ്ത്തിയത്. സുല്ലെയുടെ 8 മത്സരങ്ങൾ നീണ്ട നോക്കൗട്ട് വിജയപരമ്പരയ്ക്കും ഇതോടെ അവസാനമായി. പ്രഫഷനൽ കരിയറിലെ 14 മത്സരങ്ങളിൽ വിജേന്ദറിന്റെ പതിമൂന്നാം ജയമാണിത്. കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ഒരു മത്സരത്തിൽ റഷ്യൻ താരം അർട്ടിഷ് ലോപ്സനെതിരെ വിജേന്ദർ പരാജയപ്പെട്ടിരുന്നു.
English Summary: Vijender Singh knocks out Eliasu Sulley to return to winning ways