ADVERTISEMENT

മിസൗറി(യുഎസ്)∙ ലോക ചെസിൽ വൻ വിവാദത്തിനു വഴിമരുന്നിട്ട് മാഗ്നസ് കാൾസൻ സ്വിൻക്ഫീൽഡ് കപ്പ് ചെസ് ടൂർണമെന്റിൽനിന്നു പിൻവാങ്ങി. ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ യുഎസിന്റെ ഹാൻ നീമാനോടു തോറ്റ മാഗ്നസ് നാലാം റൗണ്ടിനു മുൻപ് തന്റെ പിൻമാറ്റം അറിയിക്കുകയായിരുന്നു. ക്ലാസിക്കൽ ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിന്നു പിൻവാങ്ങുകയാണെന്നും ഭാവിയിൽ തിരിച്ചുവരാമെന്നു പ്രതീക്ഷിക്കുന്നുവെന്നും മാഗ്നസ് ട്വിറ്ററിൽ കുറിച്ചു. കരിയറിൽ ആദ്യമായാണ് ഒരു ടൂർണമെന്റിനിടെ മാഗ്നസിന്റെ പിൻമാറ്റം. മൂന്നാം ഗെയിമിൽ ഹാൻ നീമാൻ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായം തേടിയെന്നും  ആരോപണം ഉയർന്നു.

‘നീമാൻ ഒന്നുകിൽ ചതിച്ചു, അല്ലെങ്കിൽ മാഗ്നസിന് കോവിഡാണ് ’എന്നായിരുന്നു യുഎസ് സൂപ്പർ താരം ഹികാരു നകാമുറയുടെ പ്രതികരണം.

English Summary: Magnus Carlsen Walks Out Of the Sinquefield Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com