യൂത്ത് അത്‍‌ലറ്റിക്സിൽ കേരളം ആറാമത് !

yuth-athletics
SHARE

ഭോപാൽ ∙ തിങ്കളാഴ്ച സമാപിച്ച ദേശീയ യൂത്ത് അത്‌ലറ്റിക്സിൽ ആറാം സ്ഥാനമെന്ന നാണക്കേടുമായി കേരള ടീം നാട്ടിലേക്ക്. ദേശീയ അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പുകളുടെ ചരിത്രത്തിൽ കേരളത്തിന്റെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.തിങ്കളാഴ്ച മീറ്റ് സമാപിച്ചിട്ടും ചാംപ്യൻമാരെ പ്രഖ്യാപിക്കാതിരുന്ന സംഘാടകർ ഇന്നലെയാണ് ടീമുകളുടെ പോയിന്റ് പട്ടിക പുറത്തുവിട്ടത്. 19 ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ 49 പോയിന്റുമായാണ് കേരളം ആറാം സ്ഥാനത്തൊതുങ്ങിയത്. ഒന്നാം സ്ഥാനക്കാരായ ഹരിയാന 175 പോയിന്റ് നേടി.

English Summary: National Youth Athletics: Kerala lands at 6th position

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}