ADVERTISEMENT

ന്യൂയോർക്ക് ∙ ജൂലിയസ് ബെയർ ജനറേഷൻ കപ്പിന്റെ രണ്ടാംദിനം യുഎസ് താരം ഹാൻസ് നീമാനോടു രണ്ടാം നീക്കത്തിൽ തോൽവി സമ്മതിച്ച് ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസൻ ‘വഞ്ചനാ വിവാദം’ വീണ്ടും സജീവമാക്കി. ഒരാഴ്ച മുൻപ് സ്വിൻക്ഫീൽഡ് കപ്പിൽ നീമാനോടു തോറ്റതിനു ശേഷം വിശദീകരണമൊന്നുമില്ലാതെ ടൂർണമെന്റിൽനിന്ന് പിൻമാറിയിരുന്നു കാൾസൻ. മൂന്നാം ഗെയിമിൽ നീമാൻ ഇലക്ട്രോണിക് സഹായം തേടിയതാണ് കാൾസനെ ചൊടിപ്പിച്ചതെന്നു വിലയിരുത്തലുണ്ടായി. 

നീമാൻ ചതിച്ചതിന് തെളിവില്ലെന്നും വളർന്നുവരുന്ന താരത്തെ കരിനിഴലിലാക്കുന്ന നടപടികളിൽനിന്ന് മാഗ്നസ് പിൻമാറണമെന്നും ആവശ്യമുയർന്നു. ഈ ചർച്ച കത്തി നിൽക്കെയാണ് വിവാദത്തെ തീപിടിപ്പിച്ച് മാഗ്നസിന്റെ ‘രണ്ടാംനീക്കം’. വെള്ളക്കരുക്കളുമായി കളിച്ച നീമാൻ രണ്ടാം നീക്കം നടത്തിയശേഷം കളി തുടരാതെ മാഗ്നസ് തോൽവി സമ്മതിക്കുകയായിരുന്നു.

English Summary: World champion Magnus Carlsen quits game amid cheating allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com