ന്യൂഡൽഹി ∙ ദേശീയ ഗെയിംസിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുത്ത വോളിബോൾ ടീമിനു കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ഇതു സംബന്ധിച്ച കേരള ഹൈക്കോടതി വിധിക്കെതിരെ കേരള വോളിബോൾ അസോസിയേഷൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഗെയിംസിൽ പങ്കെടുക്കുന്നതിനു സ്പോർട്സ് കൗൺസിലും വോളിബോൾ അസോസിയേഷനും വെവ്വേറെ ടീമുകളെ പ്രഖ്യാപിച്ചതു വലിയ വിവാദമായിരുന്നു. സംസ്ഥാന വോളിബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കാൻ കേരള ഒളിംപിക് അസോസിയേഷൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
സ്പോർട്സ് കൗൺസിൽ ടീമിനു കേരളത്തെ പ്രതിനിധീകരിച്ചു ഗെയിംസിൽ പങ്കെടുക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വോളിബോൾ അസോസിയേഷൻ ടീമിലെ അംഗങ്ങൾ നൽകിയ അപ്പീലാണു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരുടെ ബെഞ്ച് തള്ളിയത്.
Content Highlights: National Games, Volleyball team