ADVERTISEMENT

അഹമ്മദാബാദ് ∙ പയറ്റിനേടിയതും പൊരുതിനേടിയതുമായ 2 സ്വർണമടക്കം 6 മെഡലുകൾ കൂടി സ്വന്തമാക്കി ദേശീയ ഗെയിംസിൽ കേരളം മുന്നോട്ട്. ഫെൻസിങ് ഫോയിൽ വിഭാഗത്തിൽ രാധിക പ്രകാശ് ആവതിയും (25) വനിതാ വിഭാഗം 4–100 മീറ്റർ റിലേ ടീമും നേടിയ സ്വർണ മെഡലുകളാണു കേരളത്തെ മുന്നോട്ടു നയിച്ചത്. എങ്കിലും മെഡൽ പട്ടികയിൽ കേരളം ഒൻപതാമതാണ്. 2 വെള്ളിയും 2 വെങ്കലവും കൂടി ഇന്നലെ നേടിയതോടെ ആകെ മെഡൽനേട്ടം 4 സ്വർണവും 3 വെള്ളിയും 3 വെങ്കലവുമടക്കം 10 ആയി. 

വനിതാ വിഭാഗം റിലേയിൽ വി.എസ്. ഭവ‍ിക, എ.പി. ഷിൽബി, പി.ഡി. അഞ്ജലി, എ.പി. ഷീൽഡ എന്നിവരടങ്ങിയ സംഘമാണു കേരളത്തിനു സ്വർണം സമ്മാനിച്ചത്. 45.52 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 4–100 മീറ്റർ റിലേയിൽ എം. ഹാഷിം, കെ.പി. അശ്വിൻ, കെ.എസ്. പ്രണവ്, ടി. മിഥുൻ എന്നിവരടങ്ങിയ സംഘം 40.45 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. ഭാരോദ്വഹനത്തിൽ 73 കിലോഗ്രാം വിഭാഗത്തിൽ ദേവപ്രീതൻ കേരളത്തിനായി വെങ്കലം നേടി. 

2 ദേശീയ റെക്കോർഡുകൾ ഇന്നലെ തിരുത്തിയെഴുതപ്പെട്ടു. പോൾവോൾട്ടിൽ തമിഴ്നാടിന്റെ റോസി മീന പോൾരാജും ഭാരോദ്വഹനത്തിൽ തമിഴ്നാടിന്റെ എൻ. അജിത്തും ദേശീയ റെക്കോർഡ് സ്വന്തമാക്കി. 4.20 മീറ്റർ ചാടിയാണ് റോസി, വി.എസ്. സുരേഖയുടെ പേരിലെ ദേശീയ റെക്കോർഡ് തിരുത്തിയത്. ബാസ്കറ്റ്ബോളിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾ ജയിച്ചു. പുരുഷ വിഭാഗത്തിൽ ഹരിയാനയെയും (83–66) വനിതാ വിഭാഗത്തിൽ അസമിനെയും (100–26) തോൽപിച്ചു. ത്രീ ഓൺ ത്രീ ഫോർമാറ്റിൽ കേരള വനിതകൾ 3 മത്സരങ്ങൾ ജയിച്ചു ഗ്രൂപ്പ് ജേതാക്കളായി. 

ദേശീയ ഗെയിംസിൽ ഇന്നലെ 

2 ദേശീയ റെക്കോർഡുകൾ

പുരുഷ വിഭാഗം 4–100 മീറ്റർ റിലേയിൽ വെള്ളി നേടിയ കേരളത്തിന്റെ 

എം. ഹാഷിം, കെ.പി. അശ്വിൻ, 

കെ.എസ്. പ്രണവ്, ടി. മിഥുൻ എന്നിവർ. 

4–100 മീറ്റർ വനിതാ വിഭാഗം റിലേയിൽ സ്വർണം നേടിയ 

കേരളത്തിന്റെ വി.എസ്. ഭവ‍ിക, എ.പി. ഷിൽബി, 

പി.ഡി. അഞ്ജലി, എ.പി. ഷീൽഡ എന്നിവര്‍. 

4–100 മീറ്റർ വനിതാ വിഭാഗം റിലേയിൽ സ്വർണം നേടിയ 

കേരളത്തിന്റെ വി.എസ്. ഭവ‍ിക, എ.പി. ഷിൽബി, 

പി.ഡി. അഞ്ജലി, എ.പി. ഷീൽഡ എന്നിവര്‍. 

English Summary: National Games: Kerala make an impressive start

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com