ദേഹാസ്വാസ്ഥ്യം; സജൻ ചികിത്സ തേടി

sajan
SHARE

രാജ്കോട്ട് ∙ കോവിഡിനു ശേഷമുള്ള ദേഹാസ്വാസ്ഥ്യവും മത്സരാധിക്യവുംമൂലം ക്ഷീണിതനായ സജൻ പ്രകാശ് ആശുപത്രിയിൽ ചികിത്സതേടി. ഇന്നലെ വൈകിട്ടു മത്സരശേഷമാണു സജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യക്തിഗത ഇനത്തിനു പുറമേ റിലേ ടീമിലും ഉൾപ്പെടുത്തിയിരുന്നതിനാൽ സജൻ ക്ഷീണിതനായിരുന്നു. 

കഴിഞ്ഞ ഓൾ ഇന്ത്യ പൊലീസ് മീറ്റിൽ 10 മെഡലുകൾ നേടിയത് ഇതുപോലുള്ള ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ്. ഇന്നലെ ഉച്ചയ്ക്കു മത്സരവേദിയിലേക്കു പോകാൻ വാഹനം തേടി സജനും അമ്മയും റോഡിലൂടെ നടക്കുന്നതിനിടെ മറ്റൊരു സംസ്ഥാനത്തിന്റെ കായികതാരം കാറിൽ ലിഫ്റ്റ് നൽകിയതുകൊണ്ടു സമയത്തിനെത്താനായി.  കഴിഞ്ഞ ദേശീയ ഗെയിംസിൽ 6സ്വർണവും 2 വെള്ളിയുമടക്കം 8 മെഡലുകളാണ് സജന്റെ സമ്പാദ്യം. 

English Summary: Swimmer Sajan Prakash hospitalized

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA