ഡെന്മാർക്ക് ഓപ്പൺ: ട്രീസ – ഗായത്രി സഖ്യം രണ്ടാം റൗണ്ടിൽ

kidambi-srikanth
കിഡംബി ശ്രീകാന്ത് (ഫയൽ ചിത്രം)
SHARE

ഒഡെൻസ് ∙ ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി– ഗായത്രി ഗോപീചന്ദ് സഖ്യം 2–ാം റൗണ്ടിൽ. മുൻ ചാംപ്യൻകൂടിയായ കിഡംബി ശ്രീകാന്ത് പുരുഷ സിംഗിൾസിലും ആദ്യമത്സരം ജയിച്ചു.

ഹോങ്കോങ്ങിന്റെ ലോങ് ആൻഗസിനെയാണ് ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 17-21, 21-14, 21-12. 5 വർഷം മുൻപ് ഈ ചാംപ്യൻഷിപ്പിൽ ജേതാവായിട്ടുണ്ട് ശ്രീകാന്ത്. ഡെന്മാർക്കിന്റെ അലക്സാന്ദ്ര ബോയേ– അമെയ്‌ലി മേഗ്‌ലൻഡ് സഖ്യത്തെ തോൽപിച്ചാണ് ട്രീസ – ഗായത്രി സഖ്യം 2–ാം റൗണ്ടിലെത്തിയത്. സ്കോർ: 21–15, 21–15.

English Summary: Treesa Jolly and Gayatri Gopichand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS