കോഴിക്കോട്∙ ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന 14 വയസ്സിനുതാഴെയുള്ളവരുടെ ഏഷ്യൻ ചെസ്സ് ചാംപ്യൻഷിപ്പിൽ കോഴിക്കോട്ടുകാരനായ ജോൺ വേണി രണ്ടാം സ്ഥാനം നേടി. 9 റൗണ്ടിൽ 6.5 പോയിന്റ് നേടിയാണ് നേട്ടം കൈവരിച്ചത്. മുൻപു നടന്ന റാപ്പിഡ് ചാംപ്യൻഷിപ്പിലും ജോൺ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നടക്കാനിരിക്കുന്ന ബ്ലീറ്റ്സ് ചാംപ്യൻഷിപ്പിലും ജോൺ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചേവായൂർ ഭാരതീയ വിദ്യാഭവനിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കെഎംസിടി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധരായ ഡോ. വേണി ജോൺ അക്കരക്കാരന്റെയും ജിഷ വേണിയുടേയും മകനാണ്. സഹോദരി ടെസ്സി വേണി ആറാം ക്ലാസ് വിദ്യാർഥിനിയാണ്. തമിഴ്നാട്ടിലെ ഫിഡെ മാസ്റ്റർ മാരി അരുളാണ് പരിശീലകൻ.
English Summary: Asian Youth Chess; silver for John Veni