സംസ്ഥാന ജൂനിയർ അ‌ത്‌ലറ്റിക്സിൽ പാലക്കാടൻ കുതിപ്പ്

junior-athletics
തേഞ്ഞിപ്പലത്തു സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സിൽ അണ്ടർ 20 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് ഷാൻ (നടുവിൽ). ചിത്രം: ഫഹദ് മുനീർ ∙ മനോരമ
SHARE

തേഞ്ഞിപ്പലം ∙ സംസ്ഥാന ജൂനിയർ അ‌ത്‌ലറ്റിക്സിൽ ആദ്യ ദിനം പാലക്കാട് മുന്നിൽ. നിലവിലെ ജേതാക്കളായ പാലക്കാട് 7 വീതം സ്വർണവും വെള്ളിയും 5 വെങ്കലവുമടക്കം 139 പോയിന്റുമായാണ് മെഡൽ പട്ടികയിൽ മുന്നിലുള്ളത്. 

കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ 10 സ്വർണവും 4 വെള്ളിയും 6 വെങ്കലവുമടക്കം 128 പോയിന്റുമായി എറണാകുളമാണു 2–ാം സ്ഥാനത്ത്. 6 സ്വർണവും 3 വെള്ളിയും 1 വെങ്കലവുമടക്കം 77 പോയിന്റ് നേടി കോഴിക്കോടാണ് മൂന്നാമത്. ഇന്നലെ റെക്കോർഡുകളൊന്നും പിറന്നില്ല. ഇന്നു 37 ഫൈനലുകൾ നടക്കും. ഞായറാഴ്ച സമാപിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS