ഫ്രഞ്ച് ഓപ്പൺ: സാത്വിക്– ചിരാഗ് സഖ്യം ഫൈനലിൽ

Satwik  Chirag AFP
സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും. ഫയൽ‌ ചിത്രം. (Photo by Ben Stansall / AFP)
SHARE

പാരിസ് ∙ ഇന്ത്യയുടെ സാത്വിക്– ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റന്റെ പുരുഷ ഡബിൾസ് ഫൈനലിൽ. ടൂർണമെന്റിൽ ഏഴാം സീഡായി മത്സരിക്കുന്ന സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം കൊറിയയുടെ കിം വോൻ ഹോ– ചോയ് സോൽ ഗ്യൂൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കു തോൽപിച്ചു (21-18 21-14). പോരാട്ടം 45 മിനിറ്റ് നീണ്ടുനിന്നു.

കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ ഇന്ത്യൻ സഖ്യത്തിന്റെ ഈ വർഷത്തെ മൂന്നാം ഫൈനലാണിത്. ബർമിങ്ങാം കോമൺവെൽത്തിനു പുറമേ ഇന്ത്യൻ‌ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റനിലും ഫൈനലിൽ ഇടംപിടിച്ചിരുന്നു. 2019ൽ ഇതേ ടൂർണമെന്റിൽ സാത്വിക്– ചിരാഗ് സഖ്യം റണ്ണറപ്പായിരുന്നു. ടൂർണമെന്റിൽ സിംഗിൾസ്, ഡബിൾസ് ഇനങ്ങളിൽ മത്സരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ സെമി കാണാതെ പുറത്തായി.

Content Highlight: Satwik sairaj and Chirag Shetty Reach French Open Men's Doubles Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA