ന്യൂഡൽഹി ∙ ടോപ് സീഡ് ആർ. പ്രഗ്യാനന്ദ, പി.വി. നന്ദിത എന്നിവർക്കു ഏഷ്യൻ ചെസ് കിരീടം. ഓപ്പൺ വിഭാഗത്തിൽ അവസാന റൗണ്ടിൽ ബി.അധിബനെ സമനിലയിൽ തളച്ച് 7 പോയിന്റ് നേടിയാണ് പ്രഗ്യാനന്ദ കിരീടം നേടിയത്. വനിതാ വിഭാഗത്തിൽ പി.വി. നന്ദിത 7.5 പോയിന്റുമായാണു കിരീടം നേടിയത്.
ഓപ്പൺ വിഭാഗത്തിൽ ഹർഷ ഭരതകോടി രണ്ടാം സ്ഥാനവും അധിബൻ മൂന്നാം സ്ഥാനവും നേടി. മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണനാണു നാലാമത്. വനിതകളുടെ വിഭാഗത്തിൽ പ്രിയങ്ക നുടാക്കി രണ്ടാം സ്ഥാനവും ദിവ്യ ദേശ്മുഖ് മൂന്നാം സ്ഥാനവും നേടി.
English Summary: Praggnanandhaa, Nandhidhaa win Asian Chess Championship titles