ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയാകുമ്പോൾ നിലവിലെ ചാംപ്യന്മാരായ പാലക്കാടിന്റെ വ്യക്തമായ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തെക്കാൾ ഇരട്ടിയോളം പോയിന്റുകൾക്കു മുന്നിലാണു പാലക്കാട്. സ്കൂൾ തലത്തിൽ നിലവിലെ ചാംപ്യൻമാരായ കോതമംഗലം മാർ ബേസിൽ സ്കൂളിനു വെല്ലുവിളി ഉയർത്തി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് കുതിച്ചു മുന്നിലെത്തി. 45 ഫൈനലുകളാണ് ഇതുവരെ പൂർത്തിയായത്.

parvana
സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ് എസിലെ പാർവണ ജിതേഷ്.

മീറ്റിൽ ഇന്നലെ പിറന്നത് ഒറ്റ റെക്കോർഡ് മാത്രം. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്പുട്ടിൽ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പാർവണ ജിതേഷ് (10.11 മീറ്റർ)ആണ് റെക്കോർഡ് നേടിയത്.  ആദ്യദിനം ത്രോ ഇനങ്ങളിൽ രണ്ട് റെക്കോർഡ് നേടിയ താരങ്ങൾ പരിശീലിക്കുന്ന ചെറുവത്തൂർ കെസി ത്രോ അക്കാദമിയിലാണ് പാർവണയുടെയും പരിശീലനം. ഇതോടെ ഇതുവരെയുള്ള നാലിൽ മൂന്നു റെക്കോർഡും ഇവിടുത്തെ കുട്ടികൾക്കും കാസർകോടിനും സ്വന്തമായി. മൂവരും ഇരട്ട സ്വർണ നേട്ടവും സ്വന്തമാക്കി.

പോയിന്റ് നില : 

പാലക്കാട് –109
എറണാകുളം –54
മലപ്പുറം –45
കോഴിക്കോട് –36
കോട്ടയം –35

സ്കൂൾ തലം :

ഐഡിയൽ ഇഎച്ച്എസ്എസ്, കടകശ്ശേരി മലപ്പുറം– 37
മാർ ബേസിൽസ്, കോതമംഗലം, എറണാകുളം–30
കല്ലടി എച്ച്എസ്, കുമരംപുത്തൂർ, പാലക്കാട്–28
സെന്റ് ജോസഫ് എച്ച്എസ്, പുല്ലൂരാംപാറ, കോഴിക്കോട്–21
പറളി എച്ച്എസ്, പാലക്കാട്–20

മിന്നൽ മേഘ, അനുരാഗ് തീ

തിരുവനന്തപുരം ∙ ഡേനൈറ്റ് മത്സരത്തിന്റെ ആവേശം പ്രകാശ വേഗമാർജിച്ചപ്പോൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗതാരങ്ങളായി സി.വി. അനുരാഗും എസ്. മേഘയും. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസം ജേതാവിനെ നിശ്ചയിച്ച സീനിയർ ആൺവിഭാഗം 100 മീറ്ററിൽ 10.90 സെക്കൻഡിൽ ഫിനിഷ് പോയിന്റ് തൊട്ടാണു തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്ക‍ൂളിലെ അനുരാഗ് ജേതാവായത്. 10.91 സെക്കൻഡുമായി മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ മുഹമ്മദ് ഷാനും 10.94 സെക്കൻഡുമായി ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്എസ്എസിലെ ആഷ്‍ലിൻ അലക്സാണ്ടറും വെള്ളിയും വെങ്കലവും വീതം നേടി.

സീനിയർ പെൺ വിഭാഗം 100 മീറ്ററിൽ പാലക്കാട് പുളിയപ്പറമ്പ് എച്ച്എസിലെ എസ്. മേഘ 12.:23 സെക്കൻഡിലാണു സ്വർണം കുറിച്ചത്. പറളി എച്ച്എസിലെ വി. നേഹ വെള്ളിയും (12.35) കടകശ്ശേരി ഇഎച്ച്എസ്എസിലെ സി. അനുഗ്രഹ (12.88) വെങ്കലവും നേടി. സബ് ജൂനിയർ പെൺ വിഭാഗം 100 മീറ്ററിൽ തലശ്ശേരി ഗവ ജിഎച്ച്എസിലെ കെ. ശ്രീനന്ദ (13.72), ആൺവിഭാഗത്തിൽ കുമരംപുത്തൂർ കല്ലടി എച്ച്എസിലെ ജാഹിർ ഖാൻ (12.43) എന്നിവർ സ്വർണം നേടി. ജൂനിയർ പെൺവിഭാഗം 100 മീറ്ററിൽ പാലക്കാട് ജിഎംഎംജിഎച്ച്എസ്എസിലെ ജി. താര (12:80), ആൺവിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ ഇഎച്ച്എസിലെ അലൻ മാത്യു (11.39) എന്നിവരും സ്വർണം നേടി.

English Summary : Palakkad leading in State School Sports Festival  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com