ഭാവിയിലേക്ക് കരുതിവയ്ക്കാൻ സെർവനും അനുപ്രിയയും

HIGHLIGHTS
  • മനോരമ സ്വർണപ്പതക്കം നിശ്ചയിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തലുകൾ
expert-panel
വിദഗ്ധ സമിതി അംഗങ്ങളായ കെ.എം.ബീനാമോൾ,പത്മിനി തോമസ്, യു.ഹരിദാസ്.
SHARE

തിരുവനന്തപുരം ∙ 64–ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മികച്ച കായിക താരങ്ങൾക്കുള്ള മനോരമ സ്വർണപ്പതക്കത്തിനു വി.എസ്.അനുപ്രിയയെയും കെ.സി.സെർവനെയും തിരഞ്ഞെടുത്ത വിദഗ്ധ സമിതി ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടതിങ്ങനെ: ‘നാളെയുടെ താരങ്ങളാണവർ. വിദഗ്ധ പരിശീലനം തുടർന്നാൽ രാജ്യാന്തര മെഡലുകൾ നേടാൻ കഴിവുള്ളവർ’മുൻ രാജ്യാന്തര കായിക താരങ്ങളായ കെ.എം.ബീനാമോളും പത്മിനി തോമസും അത്‌ലറ്റിക്സ് സാങ്കേതിക വിദഗ്ധനായ യു.ഹരിദാസും പരിഗണിച്ച മുഖ്യ മാനദണ്ഡം ഭാവിയിലേക്ക് മുതൽക്കൂട്ടാകാൻ സാധ്യതയുള്ള പ്രകടനം എന്നതായിരുന്നു.

ജൂനിയർ ഷോട്പുട്ടിൽ വി.എസ്.അനുപ്രിയ എറിഞ്ഞ 15.73 മീറ്റർ അസാമാന്യ പ്രകടനമാണെന്നു സമിതി വിലയിരുത്തി. 12.29 ആയിരുന്നു നിലവിലെ റെക്കോർഡ് എന്നതിൽനിന്നു തന്നെ അതു വ്യക്തം. ദേശീയ സ്കൂൾ മീറ്റിലെ സീനിയർ പെൺകുട്ടികളുടെ ഷോട്പുട് റെക്കോർഡായ 14.91 മീറ്റർ പോലും ഇതിനു പിന്നിലായി. ജൂനിയർ ഡിസ്കസ്ത്രോയിൽ കെ.സി.സെർവൻ  50.93 എന്ന ദൂരം താണ്ടിയാണ് പുത്തൻ റെക്കോർഡ് കുറിച്ചത്. 47.13 മീറ്റർ എന്ന നിലവിലെ റെക്കോർഡ് നാലു മീറ്ററോളം വ്യത്യാസത്തിലാണു തിരുത്തിയത്. 

English Summary : Expert panel appraisals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS