ADVERTISEMENT

തിരുവനന്തപുരം ∙ ഔദ്യോഗിക ജീവിതത്തിന്റെ ജഴ്സി അഴിച്ചുവയ്ക്കുകയാണെങ്കിലും പരിശീലനത്തിന്റെ ട്രാക്കിൽ ഇനിയുമുണ്ടാകുമെന്ന് ദേശീയ, രാജ്യാന്തര താരങ്ങളെ കായിക കേരളത്തിനു സമ്മാനിച്ച കായികാധ്യാപകൻ ടോമി ചെറിയാൻ.  കോഴിക്കോട് മുക്കം നീലേശ്വരം ഗവ.എച്ച്എസ്എസിലെ കായികാധ്യാപക സ്ഥാനത്തു നിന്നാണ് ഈ അക്കാദമിക് വർഷത്തിൽ അദ്ദേഹം വിരമിക്കുന്നത്. തന്റെ സ്വപ്സാഫല്യമായ മലബാർ സ്പോർട്സ് അക്കാദമിയുടെ ചിറകിലേറി കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ മികച്ച മൂന്നാമത്തെ സ്കൂളായതിന്റെ സന്തോഷവും പങ്കുവച്ചാണു കായികോത്സവ വേദിയിൽ നിന്ന് ടോമി യാത്ര ചോദിക്കുന്നത്. 

അനു മറിയം ജോസ്, അപർണ റോയ്, സ്റ്റെനി മൈക്കിൾ, വിനീഷ് ജേക്കബ്, ലിസ്ബത്ത് കരോളിൻ ജോസ് എന്നിവർ മുതൽ മുഹ്സിന മുഹമ്മദ് വരെയുള്ള താരങ്ങളെ  സമ്മാനിച്ച പരിശീലകനാണു ടോമി ചെറിയാൻ. 20 വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച മലബാർ സ്പോർട്സ് അക്കാദമി മുന്നൂറിലേറെ ദേശീയ താരങ്ങളെ സംഭാവന ചെയ്തു കഴിഞ്ഞു.

English Summary : Sports teacher Tomy Cheriyan retiring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com