ലോകകപ്പ് ഹോക്കിയിൽ യൂറോപ്യൻ ഫൈനൽ; ബൽജിയം vs ജർമനി

gonzalo
ഗോൺസാലോ പേയ്‌ലറ്റ്
SHARE

ഭുവനേശ്വർ ∙ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ഹോക്കിയിൽ ‘യൂറോപ്യൻ ഫൈനൽ’. നാളെ വൈകിട്ട് 7ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബൽജിയം ജർമനിയെ നേരിടും. ഇന്നലെ നടന്ന സെമിഫൈനൽ മത്സരങ്ങളിൽ ജർമനി ഓസ്ട്രേലിയയെ 4–3ന് തോൽപിച്ചു. നെതർലൻഡ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–2ന് മറികടന്നാണ് ബൽജിയം ഫൈനലിലെത്തിയത്. ഓസ്ട്രേലിയയും നെതർലൻഡ്സും മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. നാളെ വൈകിട്ട് 4.30നാണ് മത്സരം. 

ആദ്യ സെമിഫൈനലിൽ അവസാന രണ്ടു മിനിറ്റിലായി നേടിയ രണ്ടു ഗോളിലാണ് ജർമനി ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയെ വീഴ്ത്തിയത്. മത്സരത്തിൽ ആകെ പിറന്ന 7 ഗോളിൽ നാലും അവസാന ക്വാർട്ടറിലായിരുന്നു. ജർമനിക്കായി ഗോൺസാലോ പേയ്‌ലറ്റ് ഹാട്രിക് നേടി. രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ വിറപ്പിച്ചെങ്കിലും പെനൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിന് കാലിടറി. നിശ്ചിതസമയത്ത് 2–2 സമനിലയിലായിരുന്നു. 

എട്ടടിച്ച് ഇന്ത്യ!

ക്വാർട്ടർ ഫൈനലിലെത്താതെ പുറത്തായെങ്കിലും ജപ്പാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ. ലോകകപ്പ് ഹോക്കിയിൽ 9 മുതൽ 16 വരെയുള്ള സ്ഥാനക്കാരെ കണ്ടെത്തുന്ന റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ 8–0ന് തകർത്തു. 

ജർമൻ ജയം അർജന്റീന വക! 

ലോകകപ്പ് ഹോക്കി സെമിഫൈനലിൽ ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയെ തകർത്തത് ജർമൻ നിരയിലെ അർജന്റീനക്കാരൻ നേടിയ ഹാട്രിക് ഗോൾ! ജർമനിക്കായി 3 പെനൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിച്ച ഗോൺസാലോ പേയ്‌ലറ്റ് മുൻപ് അർജന്റീനയുടെ താരമായിരുന്നു. 2011ൽ അർജന്റീനയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ച ഗോൺസാലോ 2019 വരെ ടീമിൽ തുടർന്നു. 153 മത്സരങ്ങളിൽ നിന്ന് 176 ഗോൾ നേടി. 2019ൽ പരിശീലകനുമായുള്ള തർക്കത്തെ തുടർന്ന് അർജന്റീന ടീം വിടുകയായിരുന്നു. കഴിഞ്ഞ വർഷം ജർമൻ ടീമിലെത്തി. 

English Summary : Europian final in Hockey world cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS