ADVERTISEMENT

ഭുവനേശ്വർ ∙ യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടിയ ഹോക്കി ലോകകപ്പ് ഫൈനലിൽ ബൽജിയത്തിന്റെ കളിമികവിനെ പോരാട്ടവീര്യത്തിലൂടെ മറികടന്ന ജർമനിക്ക് ലോകകിരീടം. 

നിശ്ചിത സമയത്ത് 3–3 സമനിലയായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നാണ് ജർമനിയുടെ ജയം. ജർമനിയുടെ 3–ാം ലോകകപ്പ് നേട്ടമാണിത്. 2002, 2006 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയിരുന്നു.  കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് ജർമനി നിശ്ചിത സമയത്ത് ഒപ്പമെത്തിയത്. 

തുടർച്ചയായ രണ്ടാം ലോകകപ്പ് ലക്ഷ്യമാക്കി ഇറങ്ങിയ ബൽജിയം ആദ്യ ക്വാർട്ടറിൽ തന്നെ 2–0ന് മുന്നിലെത്തി. എന്നാൽ, സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടത്തിയ ഉജ്വല തിരിച്ചുവരവ് ജർമനി ഫൈനലിലും ആവർത്തിച്ചു. രണ്ടും മൂന്നും ക്വാർട്ടറിൽ ഓരോ ഗോൾ നേടി ഒപ്പമെത്തിയ ജർമനി അവസാന ക്വാർട്ടറിന്റെ തുടക്കത്തിൽ ഒരു ഗോൾ കൂടി നേടി ലീഡുമെടുത്തു. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കേ പെനൽറ്റി കോർണറിലൂടെ ഗോൾ നേടി ബൽജിയം ഒപ്പമെത്തുകയായിരുന്നു. പെനൽറ്റി ഷൂട്ടൗട്ടിൽ ഇരുടീമും 7 കിക്കുകൾ വീതമെടുത്തു. ഓസ്ട്രേലിയയെ 3–1ന് തോൽപിച്ച് നെതർലൻഡ്സ് മൂന്നാം സ്ഥാനം നേടി.

English Summary : Belgium vs Germany, Hockey World Cup Final Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com