ഗോൾഡൻ ഗ്ലോബ് റേസ് : ഒന്നാം സ്ഥാനത്തെ നാവികൻ പിന്മാറി, അഭിലാഷ് ടോമി രണ്ടാമത്

HIGHLIGHTS
  • അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത്
abhilash-tomy-flag
SHARE

ലെ സാബ്‌ലെ ദെലോൻ (ഫ്രാൻസ്) ∙ ഗോൾഡൻ ഗ്ലോബ് റേസ് ഏകാന്ത പായ്‌വഞ്ചിയോട്ടത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടിഷ് നാവികൻ സൈമൺ കർവൻ മത്സരത്തിൽനിന്നു പിൻമാറി. കാറ്റിന്റെ ദിശയും വേഗവും കണ്ടെത്താൻ വഞ്ചിയിലുള്ള വിൻഡ്‌വെയ്ൻ തകാരാറിലായതോടെയാണ് സൈമൺ പിന്മാറിയത്. ഇതോടെ, ദക്ഷിണാഫ്രിക്കക്കാരി കിഴ്സ്റ്റൻ നോയിഷെയ്ഫർ മത്സരത്തിൽ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തു തുടരുന്ന അഭിലാഷ് ടോമി ഏകദേശം 170 കിലോമീറ്റർ  പിന്നിലാണ്.

ന്യൂനമർദംമൂലം കഴിഞ്ഞ ദിവസങ്ങളിൽ പസിഫിക് സമുദ്രത്തിലുണ്ടായ വൻതിരകളും കൊടുങ്കാറ്റുമാണ് സൈമൺ കർവനിന്റെ വഞ്ചിക്കു തകരാറുണ്ടാക്കിയത്. അഭിലാഷ് ടോമിയുടെ ‘ബയാനത്’ പായ്‌വഞ്ചിക്കും ചെറിയ തകരാറുകളുണ്ടായിരുന്നു. ഈ തകരാറുകൾ പരിഹരിച്ചു വരികയാണെന്ന് അഭിലാഷ് ടോമി സാറ്റലൈറ്റ് ഫോണിൽ ‘മലയാള മനോരമ’യോടു പറഞ്ഞു.

രണ്ടുമൂന്നു ദിവസത്തോളം ഉറക്കം നഷ്ടപ്പെട്ടു. ഇതിനിടെ തകരാർ പരിഹരിക്കാൻ വഞ്ചിയുടെ പായ്‌മരത്തിൽ വലിഞ്ഞു കയറിയതുമൂലം കാലിനു പരുക്കേൽക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വഞ്ചിയുടെ വേഗം തീരുമാനിക്കും – അഭിലാഷ് ടോമി പറഞ്ഞു.

English Summary: Golden Globe Race: First Place Sailor Pulls Out

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS