ഗോൾഫിലും ഗോൾ!

GLF-SPO-USP-AT&T-PEBBLE-BEACH-PRO-AM-ROUND-ONE
ബെയ്ൽ ഗോൾഫ് മത്സരത്തിനിടെ
SHARE

പ്രഫഷനൽ ഫുട്ബോളിൽ നിന്ന് കഴിഞ്ഞ മാസം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വെയ്ൽസ് താരം ഗാരെത് ബെയ്‌ലിന് പ്രഫഷനൽ ഗോൾഫ് ടൂറിൽ മികച്ച തുടക്കം. കലിഫോർണിയയിലെ പെബ്ൾ ബീച്ച് പ്രോ ടൂർണമെന്റിലൂടെ അരങ്ങേറിയ മുപ്പത്തിമൂന്നുകാരൻ ബെയ്ൽ സഹതാരം ജോസഫ് ബ്രാംലെറ്റിനൊപ്പം അമച്വർ ലീഡർ ബോർഡിൽ 18–ാം സ്ഥാനത്താണ് ഇപ്പോൾ. ഫുട്ബോളിൽ സജീവമായിരിക്കുമ്പോൾ തന്നെ ഗോൾഫിനോടുള്ള തന്റെ പ്രിയം ബെയ്ൽ വെളിപ്പെടുത്തിയിരുന്നു. വെയ്ൽസ് 2020 യൂറോ കപ്പിനു യോഗ്യത നേടിയതിനു പിന്നാലെ ഉയർത്തിപ്പിടിച്ച ബാനറിൽ തന്റെ ഇഷ്ടങ്ങൾ ബെയ്ൽ വ്യക്തമാക്കിയതിങ്ങനെ: ‘വെയ്ൽസ്, പിന്നെ ഗോൾഫ്, അതിനുശേഷം മഡ്രിഡ്’. ഇതിന്റെ പേരിൽ റയൽ മഡ്രിഡിൽ ബെയ്ൽ വിമർശനങ്ങൾ നേരിടുകയും ചെയ്തു. 

English Summary: Former Real Madrid forward Gareth Bale impresses on PGA tour debut

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS