41 പേർക്ക് കൂടി സ്പോർട്സ് ക്വോട്ട നിയമനം
Mail This Article
തിരുവനന്തപുരം∙ ഒരു പതിറ്റാണ്ടോളമായി സംസ്ഥാന സർവീസിൽ സ്പോർട്സ് ക്വോട്ട നിയമനം കാത്തു കഴിയുന്ന 41 താരങ്ങൾക്കു കൂടി നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചു. 2010–14 കാലഘട്ടത്തിൽ ടീം ഇനങ്ങളിൽ ദേശീയ തലത്തിൽ സ്വർണം, വെള്ളി, വെങ്കല മെഡൽ നേടിയവരിൽ ജോലി കിട്ടാൻ ശേഷിക്കുന്നവരാണിവർ. ഇവർക്ക് നിയമനം നൽകാത്തതു വിവാദമായതോടെ അതു സംബന്ധിച്ച് പഠിക്കാൻ സർക്കാർ കായിക താരങ്ങൾ ഉൾപ്പെട്ട വിദഗ്ധ സമിതിയെ കഴിഞ്ഞ വർഷം നിയോഗിച്ചിരുന്നു. ആ സമിതിയുടെ അനുകൂല ശുപാർശയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും എൽഡി ക്ലാർക്ക് തസ്തികയിൽ നിയമനം നൽകാനാണ് തത്വത്തിൽ തീരുമാനിച്ചിരിക്കുന്നത്.
ഈ വർഷങ്ങളിൽ ഇവർക്കൊപ്പം ദേശീയ തല വിജയം നേടിയ 24 താരങ്ങൾക്ക് കഴിഞ്ഞ വർഷം സർക്കാർ താൽക്കാലിക നിയമനം നൽകിയെങ്കിലും 8 മാസമായി ശമ്പളം നൽകിയിട്ടില്ല.
English Summary: Sports quota appointment