തിരുവനന്തപുരം∙ കേരള ഒളിംപിക്സ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുതിയ കായിക സഹകരണ സംഘം വരുന്നു. ‘കേരള സ്പോർട്സ് അസോസിയേഷൻ മെംബേഴ്സ് വെൽഫെയർ സൊസൈറ്റി’ എന്ന പേരിൽ തിരുവനന്തപുരം ആസ്ഥാനമായി റജിസ്റ്റർ ചെയ്ത സംഘം സംസ്ഥാന തലത്തിലാകും പ്രവർത്തിക്കുക.
ബാങ്കിങ് ഇടപാടുകൾക്കൊപ്പം കായിക മേഖലയിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പരിശീലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണു ലക്ഷ്യമിടുന്നത്. കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും വ്യവസായിയുമായ വി.സുനിൽ കുമാറാണ് സൊസൈറ്റിയുടെയും പ്രസിഡന്റ്. ഒളിംപിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ് സെക്രട്ടറിയായും ട്രഷറർ എം.ആർ.രഞ്ജിത്ത് വൈസ് പ്രസിഡന്റായും പ്രവർത്തിക്കും.
ഓരോ വർഷവും 10 ലക്ഷം വിദ്യാർഥികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ 5000 കായിക താരങ്ങൾക്ക് പരിശീലകരായി ജോലി നൽകാനാകുമെന്നും വി.സുനിൽ കുമാർ പറഞ്ഞു.
English Summary : Formation of new sports cooperative society