ADVERTISEMENT

കേരളത്തിന്റെ കായിക മികവിന് ഒരു കയ്യടി ചാർത്താൻ മനോരമ വായനക്കാർക്ക് അവസരം. കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2022ന്റെ ജേതാവിനെ നിർണയിക്കാനുള്ള വോട്ടിങ്ങിന് തുടക്കമായി. കഴിഞ്ഞ വർഷം രാജ്യാന്തര കായിക വേദികളിൽ മികച്ച പ്രകടനം നടത്തിയവരിൽ നിന്ന് മലയാളത്തിന്റെ മിന്നും താരത്തെ വായനക്കാർക്ക് തിരഞ്ഞെടുക്കാം. 

സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് കേരളത്തിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ. എൽദോസ് പോൾ (അത്‌ലറ്റിക്സ്), ട്രീസ ജോളി (ബാഡ്മിന്റൻ), അബ്ദുല്ല അബൂബക്കർ (അത്‌ലറ്റിക്സ്), സഞ്ജു സാംസൺ (ക്രിക്കറ്റ്), സഹൽ അബ്ദുൽ സമദ് (ഫുട്ബോൾ), എസ്.എൽ.നാരായണൻ (ചെസ്) എന്നിവരാണ് 2022ലെ മികച്ച മലയാളി കായിക താരത്തിനുള്ള പുരസ്കാരം നേടാൻ രംഗത്തുള്ളത്.

 

വായനക്കാർക്ക് ഒരു ലക്ഷം രൂപ സമ്മാനം

ഒന്നാം സ്ഥാനം നേടുന്ന താരത്തിന് വോട്ടു ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10,000 രൂപ വീതം സമ്മാനം.

 

വോട്ടിങ് എങ്ങനെ

മികച്ച താരത്തെ കണ്ടെത്താൻ വായനക്കാർക്ക് എസ്എംഎസ് വഴിയും മനോരമ ഓൺലൈൻ വഴിയും വോട്ട് ചെയ്യാം. വായനക്കാരുടെ വോട്ടെടുപ്പിൽ ഒന്നാമതെത്തുന്ന താരം മനോരമ സ്പോർട്സ് സ്റ്റാർ 2022 ട്രോഫിയും 3 ലക്ഷം രൂപയും സ്വന്തമാക്കും. രണ്ടാമതെത്തുന്ന താരത്തിനു ട്രോഫിയും 2 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്ന താരത്തിന് ട്രോഫിയും ഒരു ലക്ഷം രൂപയും ലഭിക്കും.

 

എസ്എംഎസ് വോട്ടിങ്:

MSA എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് ചെയ്യുക.

ഉദാ: നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരം B എന്നാണെങ്കിൽ MSA സ്പെയ്സ്   B.                          *നിരക്കുകൾ ബാധകം

 

ഓൺലൈൻ വോട്ടിങ്:

മനോരമ ഓൺലൈനിൽ വോട്ട് ചെയ്യാൻ ഒപ്പമുള്ള ലിങ്ക് സന്ദർശിക്കുക; അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുക. https://www.manoramaonline.com/sportsstar

English Summary: Voted to determine the winner of manorama sports star 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com