ADVERTISEMENT

ബഹ്റൈൻ∙ ഫോർമുല വൺ കാറോട്ടമത്സരത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന മാക്സ് വേർസ്റ്റപ്പനു മികച്ച തുടക്കം. സീസണിലെ ആദ്യ മത്സരമായ ബഹ്റൈൻ ഗ്രാൻപ്രിയിൽ റെഡ്ബുൾ റേസിങ് ടീമിന്റെ ഡ്രൈവറായ വേർസ്റ്റപ്പൻ ജേതാവായി.  സഹതാരം സെർജിയോ പെരസ് രണ്ടാമതെത്തി. ആസ്റ്റൻ മാർട്ടിനായി ആദ്യ മത്സരത്തിനിറങ്ങിയ മുൻ ലോകചാംപ്യൻ ഫെർണാണ്ടോ അലോൻസോ 3–ാം സ്ഥാനം നേടി. മെഴ്സിഡീസിന്റെ സൂപ്പർ താരം ലൂയിസ് ഹാമിൽട്ടൻ 5-ാം സ്ഥാനത്തായി. 

English Summary: Red Bull Racing team driver Verstappen won the Bahrain Grand Prix

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com