ടേബിള്‍ ടെന്നിസ് പ്രോത്സാഹിപ്പിക്കും: കേന്ദ്ര മന്ത്രി അനുരാഗ് താക്കുര്‍

Mail This Article
ന്യൂഡല്‍ഹി∙ കേരളത്തില്‍ ടേബിള്‍ ടെന്നിസ് കളി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര കായിക വകുപ്പു മന്ത്രി അനുരാഗ് താക്കുര്‍. സംസ്ഥാനത്ത് ടേബിള്‍ ടെന്നിസുമായി ബന്ധപ്പെട്ടുള്ള വികസന ആലോചനാ വിഷയങ്ങള്‍ ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ ഓഫ് കേരള (ടിടിഎകെ) പ്രസിഡന്റ് പത്മജ എസ്. മേനോന്‍ മന്ത്രിക്കു സമര്‍പ്പിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ആവേശകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കായികപ്രചാര സ്ഥാപനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത നിര്‍ദേശങ്ങളില്‍ എടുത്തുകാട്ടിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ നിലവാരത്തിലുള്ള കായികതാരങ്ങളെ സൃഷ്ടിക്കാന്‍ കഠിനമായി പരിശ്രമിക്കുന്ന ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നിസ് അക്കാദമിയെ ഖേലോ ഇന്ത്യ അക്കാദമിയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.