ADVERTISEMENT

ന്യൂഡൽഹി ∙ സെപ്റ്റംബറിൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ മത്സരിക്കാനാണു ശ്രമിക്കുന്നതെന്നും തന്റെ അവസാനത്തെ പ്രധാന ചാംപ്യൻഷിപ് അതായേക്കുമെന്നും ബോക്സിങ് മുൻ വനിതാ ലോകചാംപ്യൻ എം.സി. മേരികോം. കഴിഞ്ഞ വർഷം കോമൺവെൽത്ത് ഗെയിംസ് സിലക്‌ഷൻ മത്സരങ്ങൾക്കിടെ പരുക്കേറ്റ മേരികോം കുറെക്കാലമായി മത്സരരംഗത്തില്ല.

‘പരുക്ക് ഗൗരവമുള്ളതായിരുന്നു. ശസ്ത്രക്രിയ വേണ്ടിവന്നു. ഈ വർഷം കൂടിയേ എന്റെ മുന്നിലുള്ളൂ. അടുത്ത വർഷം വിരമിക്കേണ്ടി വരും’– നാളെ മുതൽ 26 വരെ ഡൽഹിയി‍ൽ നടക്കുന്ന ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജഴ്സി അവതരിപ്പിക്കുന്ന വേദിയിൽ മേരികോം പറഞ്ഞു.

ബോക്സിങ്ങിൽ രാജ്യാന്തര തലത്തിൽ മത്സരിക്കാൻ 40 വയസ്സ് വരെയാണു സാധിക്കുക. മണിപ്പുർ സ്വദേശിയായ മേരികോമിനു നവംബറിൽ 41 വയസ്സാകും. ‘വിരമിക്കാൻ എനിക്കു താൽപര്യമേയില്ല. 5 വർഷംകൂടി മത്സരിക്കണമെന്നാണ് ആഗ്രഹം. എന്നാൽ വ്യവസ്ഥകൾ അനുവദിക്കുന്നില്ല’ – അവർ പറഞ്ഞു. 

English Summary : Retirement after Asian games says Mary Kom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com