ADVERTISEMENT

ന്യൂഡൽഹി ∙ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ ജാസ്മിൻ ലംബോറിയയും സാക്ഷി ചോപ്രയും രണ്ടാം റൗണ്ടിൽ കടന്നു. 60 കിലോ വിഭാഗത്തിൽ ടാൻസാനിയയുടെ എംബേക ബിയാട്രിക് ആംബ്രോസിയയെയാണു ജാസ്മിൻ ഇടിച്ചിട്ടത്. ജാസ്മിന്റെ കരുത്തിൽ എതിരാളി വലഞ്ഞപ്പോൾ മത്സരം അവസാനിപ്പിക്കാൻ റഫറി തീരുമാനിക്കുകയായിരുന്നു. രണ്ടാം റൗണ്ടിൽ തജിക്കിസ്ഥാന്റെ സമദോവ മിജ്ഗോനയാണു ജാസ്മിന്റെ എതിരാളി. 63 കിലോ വിഭാഗത്തിൽ കെനിയയുടെ വാൻഗി തേരെസിയയെയാണു സാക്ഷി ചോപ്ര തോൽപ്പിച്ചത്. ജപ്പാന്റെ കിറ്റോ മായിയാണു രണ്ടാം റൗണ്ടിൽ സാക്ഷിയുടെ എതിരാളി. അതേസമയം 70 കിലോ വിഭാഗത്തിൽ ശ്രുതി യാദവ്  ചൈനയുടെ സോഹു പാനിനോടു പരാജയപ്പെട്ടു. 

വിലക്ക് മറികടന്ന് ഡച്ച് താരം 

ഫെഡറേഷന്റെ വിലക്കു മറികടന്നു ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ഡച്ച് താരം മേഗൻ ഡി ക്ലെയർ എത്തി. രാജ്യാന്തര ബോക്സിങ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളെ തുടർന്നു ലോക ചാംപ്യൻഷിപ്പിൽ നിന്നു നെതർലൻഡ്സ് ഉൾപ്പെടെ 11 രാജ്യങ്ങൾ പിൻമാറിയിരുന്നു. എന്നാൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാതെ മത്സരിക്കാൻ മേഗൻ തീരുമാനിക്കുകയായിരുന്നു.

English Summary : Jasmin Lombardi and Sakshi Chopra selected to Second round World Womens Boxing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com