സഞ്ജു സാംസൺ മനോരമ സ്പോർട്സ് സ്റ്റാർ

HIGHLIGHTS
  • മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമിക്ക്
താരപ്രഭയിൽ:‍  മനോരമ സ്പോർട്സ് സ്റ്റാർ 2022 ജേതാവ് സഞ്ജു സാംസണു വേണ്ടി അമ്മ ലിജി സാംസൺ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു എന്നിവർ സമീപം. ചിത്രം: മനോരമ, സഞ്ജു സാംസൺ
താരപ്രഭയിൽ:‍ മനോരമ സ്പോർട്സ് സ്റ്റാർ 2022 ജേതാവ് സഞ്ജു സാംസണു വേണ്ടി അമ്മ ലിജി സാംസൺ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ, മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു എന്നിവർ സമീപം. ചിത്രം: മനോരമ, സഞ്ജു സാംസൺ
SHARE

കൊച്ചി ∙ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സൂപ്പർ താരം സഞ്ജു സാംസണ് മനോരമ സ്പോ‍ർട്സ് സ്റ്റാർ 2022 പുരസ്കാരം. മഴവിൽ മനോരമ സ്റ്റുഡിയോയിൽ നടന്ന പുരസ്കാര സമർപ്പണച്ചടങ്ങിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയാണ് കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത്.

ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു ജയ്പുരിലെ ക്യാംപിലായതിനാൽ അമ്മ ലിജി സാംസൺ 3 ലക്ഷം രൂപയും ട്രോഫിയും ഉൾപ്പെടുന്ന പുരസ്കാരം ജയസൂര്യയിൽനിന്നു സ്വീകരിച്ചു. ഓൺലൈനിലൂടെ സഞ്ജുവും ചടങ്ങിൽ പങ്കുചേർന്നു.

കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടി ചരിത്രം കുറിച്ച ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിനാണ് രണ്ടാം സ്ഥാനം (2 ലക്ഷം രൂപയും ട്രോഫിയും). കോമൺവെൽത്ത് ഗെയിംസിൽ ഇരട്ട മെഡൽ നേടിയ ബാഡ്മിന്റൻ താരം ട്രീസ ജോളി മൂന്നാം സ്ഥാനത്തെത്തി (ഒരു ലക്ഷം രൂപയും ട്രോഫിയും). ട്രീസ സ്വിറ്റ്സർലൻഡിലെ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുകയായതിനാൽ മാതാപിതാക്കളായ ജോളി മാത്യുവും ഡെയ്സിയും പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള പുരസ്കാരം തിരുവനന്തപുരം പൂവാർ എസ്ബി ഫുട്ബോൾ അക്കാദമി (3 ലക്ഷം രൂപയും ട്രോഫിയും) നേടി. എറണാകുളം വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് രണ്ടാമതും (2 ലക്ഷം രൂപയും ട്രോഫിയും) തൃശൂർ നാട്ടിക സ്പോർട്സ് അക്കാദമി മൂന്നാമതുമെത്തി (ഒരു ലക്ഷം രൂപയും ട്രോഫിയും).

സാന്റാമോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെ മനോരമ ഏർപ്പെടുത്തിയ കായിക പുരസ്കാരങ്ങളുടെ 5–ാം പതിപ്പായിരുന്നു ഇത്തവണത്തേത്. മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു, സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

English Summary: Manorama Sports Awards 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA