ന്യൂഡൽഹി ∙ ലവ്‌ലിന ബോർഗോഹെയ്നും സാക്ഷി ചൗധരിയും ലോക സീനിയർ വനിതാ ബോക്സിങ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കടന്നു. 52 കിലോഗ്രാം വിഭാഗത്തിൽ കസഖ്സ്ഥാന്റെ സസ്‌റിയ ഉർബയേവയെ 5–0നു തോൽപിച്ചാണ് ഹരിയാന സ്വദേശി സാക്ഷി ക്വാർട്ടറിലെത്തിയത്. 75 കിലോ വിഭാഗത്തിൽ മെക്സിക്കോയുടെ വനേസ ഓട്രിസിനെ 5–0നു കീഴടക്കിയാണ് ഒളിംപിക് മെഡൽ ജേതാവ് ലവ്‌ലിനയുടെ ക്വാർട്ടർ പ്രവേശനം.
അതേസമയം 54 കിലോ വിഭാഗത്തിൽ പ്രീതി സായ് പവാർ തായ്‌ലൻഡിന്റെ ജിത്പോങ് ജുതാമസിനോടു പരാജയപ്പെട്ടു. ഇന്നു നിതു ഗൻഖാസ് (48 കിലോ), മനീഷ മൗൻ (57), സാക്ഷി ചോപ്ര (63), നിഖാത് സരീൻ (50), ജാസ്മിൻ ലംബോറിയ (60), മഞ്ജു ബംബോറിയ (66) എന്നിവർ പ്രീ ക്വാർട്ടറിൽ മത്സരിക്കും. നാളെയാണു ക്വാർട്ടർ പോരാട്ടങ്ങൾ.
English Summary: Women's World Boxing Championships update