അവാർഡ് വേദിയിൽ താരസംഗമം
Mail This Article
മനോരമ സ്പോർട്സ് അവാർഡ് വേദിക്ക് അഴകായി അപൂർവ താരസംഗമം. കേരളത്തിന്റെ കായികമേഖലയിൽ പല കാലങ്ങളിലായി മികവു തെളിയിച്ച പ്രതിഭകളാണ് പുരസ്കാര സമർപ്പണച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി അധ്യക്ഷനും മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനുമായ ഐ.എം.വിജയൻ, ഒളിംപ്യൻ മേഴ്സി കുട്ടൻ, ഒളിംപ്യൻ വി. ദിജു, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, മുൻ ദേശീയ വോളിബോൾ താരങ്ങളായ ടോം ജോസഫ്, എസ്.എ.മധു, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, മുൻ സന്തോഷ് ട്രോഫി താരവും പരിശീലകനുമായ ടി.എ. ജാഫർ, മുൻ രഞ്ജി താരവും പരിശീലകനുമായ പി.ബാലചന്ദ്രൻ, ദേശീയ അത്‍ലറ്റിക്സ് കോച്ച് എം. ഹരികൃഷ്ണൻ, രാജ്യാന്തര അത്‍ലീറ്റുകളായ ജോസഫ് ജി.ഏബ്രഹാം, സിനി ജോസ്, ബാഡ്മിന്റൻ താരം പി.സി.തുളസി, ഭിന്നശേഷി ക്രിക്കറ്റർ അനീഷ് പി. രാജൻ തുടങ്ങിയവരാണ് ജയസൂര്യയ്ക്കൊപ്പം വേദിയിൽ ഒന്നിച്ചത്.
English Summary : Sports star's meet in manorma sports star stage