ലണ്ടൻ ∙ കായിക താരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗം മറച്ചു വച്ചതു മൂലം റഷ്യയുടെയും ബെലാറൂസിന്റെയും മേൽ ചുമത്തിയിരുന്ന വിലക്ക് രാജ്യാന്തര അത്‌ലറ്റിക്സ് ഭരണസമിതിയായ വേൾഡ് അത്‌ലറ്റിക്സ് നീക്കി. വോട്ടിങ്ങിലൂടെയാണ് തീരുമാനം. എന്നാൽ യുക്രെയ്ൻ അധിനിവേശം മൂലം മറ്റൊരു വിലക്ക് നിലനിൽക്കുന്നതിനാൽ താരങ്ങൾക്ക് ഇനിയും റഷ്യൻ, ബെലാറൂസ് പതാകകൾക്കു കീഴിൽ മത്സരിക്കാനാവില്ല.
English Summary: Russia's doping ban lifted