ബേസൽ ∙ ഇന്ത്യൻ താരം പി.വി.സിന്ധു സ്വിസ് ഓപ്പൺ ബാഡ്മിന്റനിന്റെ രണ്ടാം റൗണ്ടിൽ പുറത്ത്. സീഡിങ് ഇല്ലാതെ മത്സരിക്കുന്ന ഇന്തൊനീഷ്യൻ താരം കുസുമ വർദാനിയാണ് (15-21, 21-12, 18-21) നാലാം സീഡ് സിന്ധുവിനെ അട്ടിമറിച്ചത്. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക്സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിലെത്തി.
English Summary: Swiss Open: Sindhu out